മരട് ഫ്ലാറ്റ്: സര്‍വകക്ഷിയോഗം തന്നോട് ആലോചിക്കാതെ; ചെന്നിത്തലയ്ക്ക് നീരസം

ramesh-chennithala-3
SHARE

മരട് ഫ്ലാറ്റ് വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിച്ച രീതിയിൽ പ്രതിപക്ഷ നേതാവിന് അതൃപ്തി. തന്നോട് ആലോചിക്കാതെയാണ് സർവകക്ഷി യോഗ തീയതി തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിനോടു കൂടി ആലോചിച്ച ശേഷം സർവകക്ഷി യോഗ തീയതി തീരുമാനിക്കുന്നതാണ് കാലാകാലങ്ങളിൽ മുഖ്യമന്ത്രിമാർ സ്വീകരിച്ചിരുന്ന രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ താൻ നേരിട്ട് പങ്കെടുത്തില്ലെങ്കിലും യുഡിഎഫ് നേതാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും രമേശ് പാലായിൽ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...