മഴകളിച്ചു; ഇന്ത്യ–ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 മൽസരം ഉപേക്ഷിച്ചു

rain-cricket-3
SHARE

കനത്ത മഴയെ തുടർന്ന് ഇന്ത്യ–ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 മൽസരം ഉപേക്ഷിച്ചു. മൽസരത്തിനു വേദിയാകേണ്ടിയിരുന്ന ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കനത്ത മഴ തുടരുന്നതിനാൽ ടോസ് പോലും ഇടാനായില്ല. കനത്ത മഴയിൽ സ്റ്റേഡിയത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ കളി നടത്താനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മൽസരം ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനിച്ചത്. ഈ മാസം 18, 22 തീയതികളിലാണ് ട്വന്റി20 പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...