ആന്ധ്രയില്‍ ബോട്ട് മുങ്ങി 12 പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി

andhra-boat-3
SHARE

ആന്ധ്രാപ്രദേശിലെ ദേവിപട്ടണത്ത് ഗോദാവരി നദിയില്‍ വിനോദസ​ഞ്ചാര ബോട്ട് മുങ്ങി പന്ത്രണ്ടു പേര്‍ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്.  ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 

പാപികൊണ്ടലു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളുമായി പോയ ആന്ധ്രാപ്രദേശ് ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍റെ ബോട്ടാണ് അപകടത്തില്‍പെട്ടത്. 11 ജീവനക്കാര്‍ ഉള്‍പ്പെടെ 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല. 

ദേശീയദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാദൗത്യത്തിന് എത്തിയിട്ടുണ്ട്. ഗോദാവരി നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ബോട്ട് സര്‍വീസ് ഇന്നലെയാണ് പുനരാരംഭിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...