‘സുപ്രീംകോടതി വിധിയുടെ മറവില്‍ നീതി നിഷേധം’; യാക്കോബായ സഭ പ്രക്ഷോഭത്തിലേക്ക്

baselios-thomas-1
SHARE

സുപ്രീംകോടതി വിധിയുടെ മറവില്‍ യാക്കോബായ വിശ്വാസികളുടെ നീതി നിഷേധിക്കുന്നുവെന്നാരോപിച്ച് യാക്കോബായ സഭ പ്രക്ഷോഭത്തിലേക്ക്. ഈ മാസം 24 ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ മെത്രാപ്പൊലീത്തമാരും വൈദികരും കൊച്ചിയില്‍ ഉപവാസയജ്ഞം നടത്തും. ഈ മാസം 23 വരെ ഇടവകകള്‍ കേന്ദ്രീകരിച്ച് വിശ്വാസികളുടെ ഒപ്പ് ശേഖരണവും നടത്തും. 

കോടതിവിധിയുടെ മറവില്‍ യാക്കോബായ സുറിയാനി സഭകളുടെ ദേവാലയങ്ങളും സെമിത്തേരികളും പിടിച്ചെടുക്കുകയാണ്.  വിശ്വാസികളെ പള്ളിയില്‍ നിന്ന് പുറത്താക്കുന്നതും, സെമിത്തേരികളില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അനുവാദം നല്‍കാത്തതും ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നും ആരോപിച്ചാണ് ശക്തമായ പ്രതിഷേധത്തിന് സഭ തുടക്കമിടുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...