പിഴ പകുതിയാക്കും; മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് കുറയ്ക്കില്ല; തീരുമാനം ഉടൻ

vehicle-checking-3
SHARE

സംസ്ഥാനത്ത് ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക നാല്‍പത് മുതല്‍ അന്‍പത് ശതമാനം വരെ കുറച്ചേക്കും. ഹെല്‍മിറ്റ് ധരിക്കാത്തവര്‍ക്കും സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍ക്കുമുള്ള പിഴ  അഞ്ഞൂറായും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴ മൂവായിരമോ രണ്ടായിരമോ ആയി കുറയ്ക്കാനുമാണ് ആലോചന. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെയാണ് ഈ മാറ്റം. 

ഇന്‍ഡിക്കേറ്റര്‍ ഇടാതിരിക്കുക, നിലവാരം കുറഞ്ഞ െഹല്‍മറ്റ് ധരിക്കുക  തുടങ്ങി ചെറിയ കുറ്റങ്ങള്‍ക്കുള്ള പിഴ അഞ്ഞൂറില്‍ നിന്ന് മുന്നൂറാക്കിയേക്കും. ഹെല്‍മറ്റില്ലാത്തതിനും സീറ്റ് ബല്‍റ്റിടാത്തതിനും നിലവില്‍ ആയിരം രൂപയാണ് പിഴ. ഗുജറാത്ത് മാതൃകയില്‍ ഇത് അഞ്ഞൂറാക്കും. ലൈസന്‍സില്ലാതെ വാഹനം ഒാടിച്ചാല്‍ അഞ്ഞൂറുരൂപയായിരുന്നതാണ് പത്തിരട്ടി വര്‍ധിപ്പിച്ച് അയ്യായിരമാക്കിയത്. ഇത് രണ്ടായിരമോ മൂവായിരമോ ആക്കി ചുരുക്കിയേക്കും. പെര്‍മിറ്റ് ലംഘനത്തിന് എല്ലാ വാഹനങ്ങളും ഒരേ പിഴ ഏര്‍പ്പെടുത്തിയത് വ്യാപക എതിര്‍പ്പുയര്‍ത്തിയിരുന്നു. ഒാട്ടോയ്ക്ക് രണ്ടായിരവും ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് മൂവായിരവും ഹെവി വെഹിക്കിളിന് അയ്യായിരവുമായിരുന്നത് ഭേദഗതി വന്നതോെട എല്ലാവര്‍ക്കും പതിനായിരമാക്കി. ഇത് പ്രത്യേകം പ്രത്യേകം ആക്കാനാണ് ആലോചന. 

പത്തിരട്ടിവര്‍ധിച്ച ഒാവര്‍ ലോഡിന്റ പിഴ ഇരുപതിനായിരത്തില്‍ നിന്ന് പതിനായിരമായി ചുരുക്കിയേക്കും. എയര്‍ഹോണ്‍ മുഴക്കുന്നതിനുള്ള പതിനായിരം രൂപ പിഴയും അയ്യായിരമാക്കാനാണ് ആലോചന. എന്നാല്‍ മദ്യപിച്ച് വാഹനം ഒാടിക്കുന്നതിനും അപകടകരമായ ഡ്രൈവിങ്ങിനും ഉളള പിഴത്തുകയില്‍ വ്യത്യാസം വരാനിടയില്ല. അപകട ഡ്രൈവിങ്ങിന് മൂവായിരവും മദ്യപിച്ച് വാഹനം ഒാടിക്കുന്നതിന് പതിനായിരവുമാണ് പിഴ. ഇന്‍ഷ്വറന്‍സില്ലെങ്കിലുള്ള പിഴ രണ്ടായിരമായി തന്നെ നിലനിര്‍ത്തും. പിഴത്തുക കുറയ്ക്കുന്നതിനായി പുതിയ വിജ്‍ഞാപനം ഇറക്കണം. ഇതിന്റ കരട് കേന്ദ്രസര്‍ക്കാരിന്റ നിര്‍ദേശം കൂടി അറിഞ്ഞശേഷം മോട്ടോര്‍വാഹനവകുപ്പ് തയാറാക്കും. തിങ്കളാഴ്ച ഗതാഗതമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ കരട് ചര്‍ച്ചചെയ്യും തുടര്‍ന്ന് മുഖ്യമന്ത്രിയുമായും ആവശ്യമെങ്കില്‍ എല്‍.ഡി.എഫിലും ചര്‍ച്ച ചെയ്തശേഷമായിരിക്കും പുതിയ വിജ്ഞാപനം വരിക. 

ഉയര്‍ന്ന പിഴ ഈടാക്കേണ്ടെന്ന് നിര്‍ദേശിച്ചതോടെ സംസ്ഥാനത്ത് വാഹനപരിശോധനതന്നെ നിലച്ചമട്ടാണ്. പിഴത്തുകയുടെ കാര്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തന്നെ വ്യക്തത വരുത്തിയതോടെ ദിവസങ്ങളായി നീണ്ട അനശ്ചിതത്വം ഇല്ലാതാകും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...