ജഡ്ജിമാരുടെ സ്ഥലംമാറ്റം മാനദണ്ഡങ്ങൾ പാലിച്ച്; കാരണം വെളിപ്പെടുത്താന്‍ കഴിയില്ല

sc-collegium
SHARE

ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങളെച്ചൊല്ലിയുള്ള വിമര്‍ശനങ്ങളെ തള്ളി സുപ്രീംകോടതി കൊളീജിയം. മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചും, മതിയായ കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ഥലംമാറ്റങ്ങള്‍ നടപ്പിലാക്കിയത്. മികച്ച നീതിനിര്‍വഹണം മാത്രമാണ് താല്‍പര്യമെന്നും കൊളീജിയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ചിലപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അത്യാവശ്യമാണെങ്കില്‍ കാരണങ്ങള്‍ പുറത്തുവിടുന്നതിന് മടിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമണി രാജിവച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് കൊളീജിയം നിലപാട് വ്യക്തമാക്കുന്നത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...