പഞ്ചാബ് – ജമ്മു അതിര്‍ത്തിയില്‍ വന്‍ ആയുധശേഖരവുമായി മൂന്ന് ഭീകരര്‍ പിടിയില്‍

truck-4
SHARE

പഞ്ചാബ് – ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ആയുധശേഖരവുമായി മൂന്നുഭീകരര്‍ പിടിയില്‍. രാവിലെ എട്ടിന് ജമ്മു പഠാന്‍കോട്ട് ദേശീയപാതയില്‍ ലഖന്‍പുരില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് ജമ്മു െഎജി എം.കെ സിങ് അറിയിച്ചു. ആയുധങ്ങള്‍ കൊണ്ടുപോയ ട്രക്കും പിടിച്ചെടുത്തിട്ടുണ്ട്. ആറ് എ.കെ 47 തോക്കുകള്‍ ഇവരുടെ പക്കലുണ്ടായിരുന്നു. പിടിയിലായ മൂന്നുപേരും കശ്മീര്‍ സ്വദേശികളാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ജമ്മു അതിര്‍ത്തിമേഖലയിലും ദക്ഷിണേന്ത്യയിലും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് കരസേന നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...