പി.കെ.ശശി ജില്ലാകമ്മിറ്റിയില്‍ തിരിച്ചെത്തി; നടപടി സംസ്ഥാന സമിതി അംഗീകരിച്ചു

pk-sasi-2
SHARE

ലൈംഗികാതിക്രമ പരാതിയെ തുടർന്നു പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി സിപിഎം പാലക്കാട് ജില്ലാകമ്മിറ്റിയില്‍ തിരിച്ചെത്തി. തിരിച്ചെടുക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന സമിതി അംഗീകരിച്ചു. 

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് പി കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യതത്. നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്‍റെ ശുപാര്‍ശ.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...