വഴിക്കടവിൽ വനത്തിൽ ഉരുൾപൊട്ടൽ; അൻപത് വീടുകളിൽ വെള്ളം കയറി

karakkodan-river-3
SHARE

മലപ്പുറം വഴിക്കടവിൽ ചാലിയാറിന്റെ കൈവഴിയായ കാരക്കോടൻ പുഴയിൽ ജലനിരപ്പ് ഉയരുന്നു. വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായെന്നാണ് നിഗമനം. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

മലപ്പുറം വഴിക്കടവ് കാരക്കോടൻ പുഴയിൽ വെള്ളം ഉയർന്നതോടെ തീരദേശങ്ങളിൽ താമസിക്കുന്ന അൻപതോളം വീടുകളിൽ വെള്ളം കയറി. നാടുകാണി ചുരം വനമേഖലയിലുണ്ടായ ഉരുൾപൊട്ടലാണ് പുഴയുടെ ജലനിരപ്പ് കൂടാൻ കാരണമെന്നാണ് നിഗമനം.  വെള്ളക്കട്ട -പുന്നക്കൽ റോഡ് , മരുതക്കടവ്- മാമാങ്കര റോഡ് എന്നിവടങ്ങളിലേക്കും വെള്ളം കയറി. വെള്ളം വർധിച്ചുവരുന്ന സാഹചര്യത്തിൽ തീരദേശങ്ങളിലുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. 

ഇന്നലെ രാത്രി 9 മണിയോടെയാണ് പുഴയിലേക്ക് വെള്ളം ആർത്തലച്ചെത്തിയത്. വെള്ളക്കട്ട, പുന്നക്കൽ, കാരക്കോട്, പുത്തരിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലേക്കാണ് വെള്ളം കയറിയത്. ഏക്കർ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിലാണ്. പ്രദേശത്ത് താമസിച്ചിരുന്ന കുടുംബങ്ങൾ രാത്രി തന്നെ ബന്ധുവീടുകളിലേക്കും മറ്റും മാറി താമസിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...