കുല്‍ഭൂഷന് നയതന്ത്രസഹായത്തിന് ശ്രമം തുടരും; പാക്കിസ്ഥാനുമായി ആശയവിനിമയത്തിന് ഇന്ത്യ

kulbhushan-jadhav-india-app
SHARE

പാക് തടവറയിലുള്ള കുല്‍ഭൂഷണ്‍ ജാദവിന് വീണ്ടും നയതന്ത്ര  സഹായം ലഭ്യമാക്കാനുള്ള ശ്രമം തുടരുമെന്ന് ഇന്ത്യ. പാക്കിസ്ഥാനുമായി ഇതിനായുള്ള ആശയവിനിമയം തുടരുമെന്നും വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു. നയതന്ത്രതലത്തില്‍ പരിഹാരം കാണേണ്ട വിഷയമാണിതെന്നും ഇന്ത്യ വ്യക്തമാക്കി. കുല്‍ഭൂഷണ്‍ ജാദവിന് രണ്ടാംതവണ നയതന്ത്രസഹായം നല്‍കാന്‍ കഴിയില്ലെന്ന പാക്ക് നിലപാടിനോട്  പ്രതികരിക്കുകയായിരുന്നു ഇന്ത്യ. 

രാജ്യാന്തര കോടതിയുടെ ഉത്തരവ് പ്രകാരം ഡപ്യൂട്ടി ഇന്ത്യന്‍ ഹൈക്കമിഷണര്‍ ഗൗരവ് അലുവാലിയ ഇസ്ലാമാബാദില്‍വച്ച് ഈ മാസം രണ്ടിന് കുല്‍ഭൂഷണ്‍ ജാദവിനെ കണ്ടിരുന്നു. ഒരു തവണ നയതന്ത്ര സഹായം നല്‍കിയതോടെ രാജ്യാന്തരകോടതി ഉത്തരവ് പാലിക്കപ്പെട്ടെന്നും രണ്ടാമതൊരു തവണ നയതന്ത്ര സഹായം നല്‍കാന്‍ പാക്കിസ്ഥാന് ബാധ്യതയില്ലെന്നുമാണ് പാക് വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...