'നിറഞ്ഞോടി' കൊച്ചി മെട്രോ; ഇന്ന് ലക്ഷം യാത്രക്കാർ; ലാഭം; റെക്കോർഡ്

kochi-metro
SHARE

കൊച്ചി മെട്രോ തൈക്കൂടം യാത്ര തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുകൾ. മെട്രോ യാത്രക്കാരുടെ എണ്ണം ഇന്ന് ഒരു ലക്ഷം കവിഞ്ഞു. സര്‍വീസ് തുടങ്ങിയശേഷം ഒരു ദിവസം ഇത്രയും പേര്‍ യാത്രചെയ്യുന്നത് ആദ്യമായിയാണ്. മഹാരാജാസ് – തൈക്കൂടം  സര്‍വീസ് ആരംഭിച്ചശേഷം മെട്രോയില്‍ കയറിയത് 6.7 ലക്ഷം യാത്രക്കാരാണ്. പ്രതിദിന സര്‍വീസില്‍  മെട്രോ പ്രവര്‍ത്തന ലാഭത്തിലായി. 

കൊച്ചി നഗരത്തില്‍ ഗതാഗത തിരക്ക് രൂക്ഷമായതിനാല്‍ കൂടുതല്‍ ആളുകള്‍ മെട്രോയെ ആശ്രയിക്കുന്നുണ്ട്. ഇതോടൊപ്പം മഹാരാജാസ് –തൈക്കൂടം റൂട്ടില്‍ സര്‍വീസ് തുടങ്ങിയതിനോടനുബന്ധിച്ച് നിശ്ചിത ദിവസത്തേക്ക് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്.

സെപ്റ്റംബര്‍ നാലു മുതലാണ് നഗരഹൃദയം കടന്ന് കൊച്ചി മെട്രോ വൈറ്റില തൈക്കൂടത്തേക്ക് സര്‍വീസ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 18 വരെ മെട്രോ നിരക്കുകള്‍ പകുതിയായി കുറയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ മഹാരാജാസ് വരെ സര്‍വീസ് നടത്തിയിരുന്നപ്പോള്‍ 40000 ആയിരുന്നു പ്രതിദിന യാത്രക്കാരുടെ എണ്ണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...