ചന്ദ്രബാബു നായിഡുവിന്റെ വീട്ടുതടങ്കൽ തുടരുന്നു; കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

chandrababu-naidu-3
SHARE

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എൻ ചന്ദ്രബാബു നായിഡുവിന്റെ വീട്ടുതടങ്കൽ തുടരുന്നു.  വിട്ടയച്ചാലുടൻ സർക്കാരിനെതിരെ വീണ്ടും റാലി സംഘടിപ്പിക്കുമെന്ന നായിഡുവിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് തടങ്കൽ നീട്ടിയത്. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്തു ആന്ധ്രയിൽ നിരോധനാജ്ഞ തുടരുകയാണ്.

കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇന്നലെ ടി ഡി പിയുടെ മഹാറാലിക്ക് നേതൃത്വം നൽകാനായി ഗുണ്ടൂരിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ചന്ദ്രബാബു നായിഡുവിനെയും മകൻ ലോകേഷിനെയും   അമരാവതിയിലെ ഉൻഡവല്ലിയിലുള്ള വീട്ടിൽ പൊലീസ് തടഞ്ഞത്. സര്‍ക്കാര്‍  പ്രതിപക്ഷത്തെ ആക്രമിക്കുന്നെന്ന് ആരോപിച്ചാണ് ടിഡിപി സംസ്ഥാനവ്യാപകമായി പ്രതിഷേധറാലികള്‍ നടത്താന്‍ ഒരുങ്ങുന്നത്

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...