എല്ലാം ശുഭമാകാൻ ടീം ഇന്ത്യ; ശുഭ്മാന്‍ ഗിൽ ടീമിൽ; ലോകേഷ് രാഹുൽ ഇല്ല

Shubhaman-Gil-Lokesh-Rahul
SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള ഓപ്പണര്‍ ലോകേഷ് രാഹുലിനെ ഒഴിവാക്കി. ശുഭ്മാന്‍ ഗില്ലാണ് ടീമിലെ ഏക പുതുമുഖം. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ മികച്ച പ്രകടനമാണ് ഗില്ലിന് ഗുണമായത്. രോഹിത് ശര്‍മയെ ടീമില്‍ നിലനിര്‍ത്തി. ആര്‍.അശ്വിന്‍, ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍. സ്വന്തം മണ്ണില്‍ ബുംറയുടെ ആദ്യ പരമ്പരയാണ് ഇത്.  മൂന്ന് മല്‍സരങ്ങളുടെ പരമ്പര അടുത്തമാസം രണ്ടിന് വിശാഖപട്ടണത്ത് തുടങ്ങും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...