ഡികെയുടെ മകളെയും വിടാതെ ഇ.ഡി; ഐശ്വര്യയെ ഇന്ന് ചോദ്യം ചെയ്യും

dk-shivakumar-daughter-1
SHARE

അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയെ ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ശിവകുമാറിനെതിരായ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാൻ ചൊവ്വാഴ്ചയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്‌.

ഡല്‍ഹി ഖാൻ മാർക്കറ്റിലെ എൻഫോഴ്സ്മെൻറ്  ആസ്ഥാനത്ത് രാവിലെ 10 മണിയോടെ ചോദ്യം ചെയ്യൽ ആരംഭിക്കും. ശിവകുമാറിന്റെ പണമിടപാടുകൾ പരിശോധിക്കവെ ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇ. ഡിക്ക് ലഭിച്ചിരുന്നു. ഇതാണ് അന്വേഷണം മകളിലേക്കും എത്തിച്ചത്. കേസിൽ  എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ് നിലവിൽ ശിവകുമാർ.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...