സര്‍ക്കാരിന് പരിമിതിയുണ്ട്; മരടിലെ ഫ്ലാറ്റ് ഉടമകളെ ശിക്ഷിക്കരുത്: കോടിയേരി

kodiyeri-23
SHARE

മരടിലെ ഫ്ലാറ്റ് ഉടമകളെ പിന്തുണച്ച് സിപിഎം. ഫ്ലാറ്റ് ഉടമകളെ ശിക്ഷിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിധി നടപ്പാക്കാല്‍ പ്രായോഗികമല്ല, ഉടമകള്‍ക്ക് മാനുഷികപരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മരടിലെ ഫ്ലാറ്റുകൾ പൊളിക്കാതിരിക്കാൻ  അപ്പീൽ നൽകുന്നതിനുള്ള എല്ലാ സാധ്യതകളും സംസ്ഥാനസർക്കാർ ഉപയോഗപ്പെടുത്തണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. 350 ഓളം കുടുംബങ്ങളെ വഴിയാധാരമാകാത്തിരിക്കാൻ സർക്കാർ നടപടി  സ്വീകരിക്കണം. പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സി എൻ മോഹനൻ ആവശ്യപ്പെട്ടു.  

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശനിയാഴ്ച മരട് സന്ദർശിക്കും. പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട നാലു ഫ്ലാറ്റുകളിലെ താമസക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.  ഫ്ലാറ്റുകൾ പോകുന്നതിനെതിരെ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച മരടിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹൈബി ഈഡന്‍ എംപി അടക്കം ഫ്ലാറ്റുടമകള്‍ക്കായി രംഗത്ത് വന്നിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...