സോഷ്യൽ മീഡിയയിൽ അല്ല; ജനങ്ങളിലേക്ക് ചെല്ലൂ; സുപ്രധാന മാറ്റത്തിന് കോൺഗ്രസ്

congress-meet-1209
SHARE

പാർട്ടി അടിത്തറ ശക്തിപ്പെടുത്താൻ നിർണായക തീരുമാനവുമായി കോൺഗ്രസ്‌. താഴെത്തട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംയോജക്മാരെ നിയമിക്കും. സാമ്പത്തിക മാന്ദ്യം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒക്ടോബറിൽ പ്രക്ഷോഭ സമരം നടത്തും. സാമൂഹ്യമാധ്യമങ്ങളെ ആശ്രയിക്കാതെ ജനകീയ വിഷയങ്ങളിൽ നേരിട്ടിടപെടാൻ നേതാക്കൾക്ക് സോണിയ ഗാന്ധി നിർദേശം നൽകി. 

എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും, നിയമസഭ കക്ഷി നേതാക്കളും, പി.സി.സി അധ്യക്ഷന്മാരും പങ്കെടുത്ത നേതൃയോഗത്തിലാണ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള സുപ്രധാന തീരുമാനം. പാർട്ടിയുടെ ആശയങ്ങളും സിദ്ധാന്തങ്ങളും താഴെ തട്ടിൽ എത്തിക്കാൻ സംയോജക്മാരെ നിയമിക്കും. 5 ജില്ലകൾ ഉൾപെടുന്ന ഓരോ ഡിവിഷനിലും മൂന്ന് സംയോജക്മാർ  ഉണ്ടാകും. ഒരാൾ വനിതയായിരിക്കും. പിന്നാക്ക, ദളിത് പ്രാതിനിധ്യവും  ഉണ്ടാകും. ഇവർക്കുള്ള പരിശീലനം പൂർത്തിയായ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

ജനകീയ വിഷയങ്ങളിൽ നേതാക്കൾ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങാതെ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലണമെന്ന്  സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാത്തനടത്താനും യോഗം തീരുമാനിച്ചു. പാർട്ടിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിന്റെ ഭാഗമായി അംഗത്വ വിതരണ ക്യാമ്പയിൻ തുടങ്ങും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...