പിഴ വര്‍ധന ജനജീവിതത്തെ ബാധിച്ചു; അഴിമതി കൂടും; രോഷവുമായി യൂത്ത് കോൺഗ്രസ്

youth-congress-protest-delh
SHARE

ഗതാഗതനിയമലംഘനങ്ങള്‍ക്കുളള പിഴ വര്‍ധിപ്പിച്ച നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഡല്‍ഹിയിലെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. പിഴ വര്‍ധിപ്പിച്ചത് ജനജീവതത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. നിയമഭേദഗതി നടപ്പാക്കിയാല്‍ അഴിമതി വര്‍ധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു

അതേസമയം ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക സംസ്ഥാനങ്ങൾക്ക്  കുറയ്ക്കാമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അപകടങ്ങൾ കുറയ്ക്കാനാണ് നിയമഭേദഗതി കൊണ്ടു വന്നത്. പിഴത്തുക വർധിപ്പിച്ചതിലൂടെ പണം ഉണ്ടാക്കുക സർക്കാരിന്റെ ലക്ഷ്യമല്ലെന്നും നിതിൻ ഗഡ്കരി മഹാരാഷ്ട്രയില്‍  പറഞ്ഞു.

ഈ മാസം ഒന്നാം തീയതി മുതലാണ് ട്രാഫിക് നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാനുള്ള നിയമഭേദഗതി നിലവിൽ വന്നത്. ഇതിനെ തുടർന്ന് പൊതു ജനങ്ങളുടെ ഇടയിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ  വിശദീകരണം. ചില സംസ്ഥാനങ്ങൾ പിഴത്തുക കുറക്കാൻ  തീരുമാനമെടുത്തതിൽ തെറ്റില്ല. തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം  സംസ്ഥാനങ്ങൾക്ക് വിടുന്നു. എന്നാൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണു നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു 

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കഴിഞ്ഞ ദിവസം ഗുജറാത്ത്‌ സർക്കാർ കുറച്ചിരുന്നു. കേരളവും സമാനമായ നീക്കം നടത്തുന്നതിനിടയിലാണ് നിതിൻ ഗഡ്കരിയുടെ പ്രസ്താവന വരുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...