ആശുപത്രി കോടതിയായി; ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

Security-personnel-guard-ou
SHARE

ഉന്നാവ് പീഡനക്കേസിലെ പെണ്‍കുട്ടിയുടെ മൊഴി പ്രത്യേക സി.ബി.ഐ കോടതി രേഖപ്പെടുത്തി. എയിംസ് ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെയും കോടതിയിലെത്തിച്ചിരുന്നു. 

എയിംസ് ആശുപത്രിയിലെ ട്രോമ സെന്ററിന്റെ ഒന്നാം നിലയിലെ സെമിനാര്‍ ഹാളാണ് ഉന്നാവ് കേസിനായി കോടതി മുറിയായി മാറിയത്. ദുരൂഹവാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പ്രത്യേക കോടതി ജഡ്ജി ധര്‍മേഷ്ശ ശര്‍മ ഇവിടെ വച്ചാണ് രേഖപ്പെടുത്തി. രഹസ്യ വിചാരണയായതിനാല്‍ കേസിലെ അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും പൊലീസിനും പെണ്‍കുട്ടിയുടെ നഴ്സിനുമല്ലാതെ ആര്‍ക്കും കോടതി മുറിയില്‍ പ്രവേശനമുണ്ടായിരുന്നില്ല. 

പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെയും കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ശശി സിങിനെയും കോടതിയിലെത്തിച്ചിരുന്നു. പെണ്‍കുട്ടി പ്രതികളെ കാണാതിരിക്കാന്‍ കര്‍ട്ടന്‍ വച്ച് മറച്ചിരുന്നു. സെമിനാര്‍ ഹാളിലെ മുഴുവന്‍ സി.സി.ടി.വി ക്യാമറകളും പ്രവര്‍ത്തനരഹിതമാക്കണമെന്ന് ജഡ്ജി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ദുരൂഹവാഹനാപകടത്തിന് പിന്നില്‍ സെന്‍ഗറാണെന്നും പീഡനപരാതി പിന്‍വലിച്ചില്ലെങ്കില്‍ വകവരുത്തുമെന്ന് എംഎല്‍എയുടെ കൂട്ടാളികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...