നാസിലിന് ചെക്ക് കൈമാറിയ ആളെ മനസിലായെന്ന് തുഷാര്‍; നിയമനടപടിക്ക് നീക്കം

thushar-vellappally-2
SHARE

ചെക്കുകേസിൽ പരാതിക്കാരനായ നാസിൽ അബ്ദുല്ലയ്ക്കെതിരെ നിയമനടപടിയുമായി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഗൂഢാലോചന, കൃത്രിമരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ക്രിമിനൽ കേസ് നൽകുമെന്നു തുഷാർ അറിയിച്ചു. പത്തു വർഷം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.  

നാസിലിന് ചെക്ക് കൈമാറിയ വ്യക്തിക്കെതിരെയും കേസു നൽകുമെന്നു തുഷാർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം കോടതിക്കു കൈമാറും. അജ്മാനിൽ കേസ് നടത്തിപ്പിനായി അഭിഭാഷകനു പവർ ഓഫ് അറ്റോർണി കൈമാറിയതായും നാളെ കേരളത്തിലേക്കു മടങ്ങുമെന്നും തുഷാർ മനോരമ ന്യൂസിനോടു പറഞ്ഞു.

നാസിലിന് ചെക്ക് കൈമാറിയ ആളെ മനസിലായെന്നും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും തുഷാര്‍ പറഞ്ഞു. പണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. രാഷ്ട്രീയമോ സാമുദായികപരമോ ആയ മറ്റു ലക്ഷ്യങ്ങളില്ലെന്നും  തുഷാര്‍ വ്യക്തമാക്കി. അതേസമയം, കേസിനെ നേരിടുമെന്നും തുഷാറിൻറെ കമ്പനിയിൽ ഇടപാടുകൾക്കു ചുമതലപ്പെടുത്തിയവരാണ് ചെക്കു കൈമാറിയതെന്നും നാസിൽ പ്രതികരിച്ചു. 

നാസിൽ അബ്ദുല്ല ഹാജരാക്കിയ രേഖകൾ വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തിയ അജ്‍മാൻ  കോടതി തുഷാറിെനതിരായ ചെക്ക് കേസ് തള്ളിയിരുന്നു. പാസ്പോർട്ട് തിരികെ ലഭിച്ച തുഷാര്‍ നാളെ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. തുഷാറിനു യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ദുബായ് കോടതി നേരത്തെ തള്ളിയിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...