അർബുദമില്ലാതെ കീമോ: കലക്ടർ ഉറപ്പുനൽകി; രജനി സമരം അവസാനിപ്പിച്ചു

rejani-fast-4
SHARE

അർബുദമില്ലാതെ കീമോക്ക് വിധേയയാകേണ്ടിവന്ന  ആലപ്പുഴ കുടശനാട്‌ സ്വദേശിനി രജനി,  സർക്കാർ സഹായം വൈകുന്നതിൽ പ്രതിഷേധിച്ച് സമരം നടത്തി.  മാവേലിക്കര താലൂക്ക് ഓഫിസിന് മുന്നിലാണ് തിരുവോണനാളിൽ ‌സത്യാഗ്രഹമിരുന്നത്. കുറ്റക്കാരായ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെ നടപടി, നഷ്ടപരിഹാരം തുടങ്ങിയവ ആവശ്യങ്ങളില്‍ 25നകം തീരുമാനമെടുക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.  

മുഖ്യമന്ത്രിയുടെ സഹായവാഗ്ദാനങ്ങൾ  നടപ്പാകാത്തതിനെതുടർന്നാണ് തിരുവോണനാളിൽ രജനി സത്യാഗ്രഹസമരത്തിന് ഇറങ്ങിയത്. മാവേലിക്കര താലൂക്ക് ഓഫിസിന് മുന്നിലാണ് സമരം. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി, അർഹമായ നഷ്ടപരിഹാരം, സർക്കാർ ജോലി തുടങ്ങിയവയാണ്  ആവശ്യങ്ങൾ. മന്ത്രിമാരെയും, ജനപ്രതിനിധികളെയും നിരന്തരം സമീപിച്ചെങ്കിലും നടപടിയൊന്നുമില്ലെന്നു രജനി പറയുന്നു. 

നീതി വൈകുന്നത് ബോധ്യപ്പെട്ട, മനുഷ്യാവകാശ കമ്മീഷൻ,  രജനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ചീഫ് സെക്രട്ടറിക്കും, ആരോഗ്യവകുപ്പ് സെക്രട്ടറിക്കും നോട്ടീസ് അയച്ചിരുന്നു. കീമോ ചെയ്ത കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെയും, സ്വകാര്യ ലാബായ ഡയനോവയെയും പ്രതിസ്ഥാനത്ത് നിർത്തുന്ന  അന്വേഷണകമ്മിഷൻ റിപ്പോർട് ആരോഗ്യവകുപ്പ് പൂഴ്ത്തിയതും പുറത്തുവന്നിരുന്നു. എന്നിട്ടും നടപടിയില്ല. തെറ്റായ ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജനി കീമോയ്ക്ക് വിധേയയായ വാർത്ത മനോരമ ന്യൂസാണ് നേരത്തെ  പുറത്തുകൊണ്ടുവന്നത് .

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...