പിഴ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം; അപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം: ഗഡ്കരി

nitin-gadkari-2
SHARE

മോട്ടോര്‍‍ ഭേദഗതി നിയമത്തില്‍  പിഴ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം, പണം ഉണ്ടാക്കലല്ലെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം, ഗതാഗതനിയമലംഘനത്തിന് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന പിഴ കുറയ്ക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ തിങ്കളാഴ്ച ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. തുക കുറച്ച ഗുജറാത്ത് മാതൃക പിന്തുടരാനാകുമോയെന്നാണ് പരിശോധിക്കുന്നത്. 

ഗുജറാത്ത് പിഴത്തുക കുറയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ  വിജ്ഞാപനം ഇറക്കിയിട്ടില്ല.  തുക കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടോയെന്ന കാര്യത്തില്‍ കേന്ദ്രം വ്യക്തത വരുത്താത്തതിനാല്‍ ആണിത്. ഗുജറാത്ത് തീരുമാനത്തോട് കേന്ദ്രം എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കിയിട്ട് തുടര്‍നടപടിയെടുക്കാനാണ് മോട്ടോര്‍വാഹനവകുപ്പിന്റ തീരുമാനം. അയ്യായിരം,പതിനായിരം രൂപ പിഴയായി ഈടാക്കുന്ന എട്ട് കേസുകളില്‍ പരമാവധി ഇത്ര തുക വരെ ഈടാക്കാം എന്നാണ് ഭേദഗതിയില്‍ പറയുന്നത്. 

പിഴത്തുക കുറയ്ക്കുന്നതിനെക്കുറിച്ച് നിയമവകുപ്പിന്റ അഭിപ്രായവും തേടിയിട്ടുണ്ട്. കുറയ്ക്കാന്‍ അനുമതി കിട്ടിയാല്‍ പുതിയ വിജ്ഞാപനം ഇറക്കണം. ഇതിന്റ കരട് തയാറാക്കാന്‍ മോട്ടോര്‍വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...