മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍; തിരുത്തല്‍ ഹര്‍ജി നല്‍കി

maradu-flat-32
SHARE

കൊച്ചി മരടില്‍ തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള വിധിക്കെതിരെ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി. ഗോള്‍ഡന്‍ കായലോരം റസിഡന്‍സ് അസോസിയേഷന്‍ ആണ് ഹര്‍ജി നല്‍കിയത്. പൊളിക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് മരട് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ഫ്ലാറ്റ് ഉടമകള്‍ തിരുവോണനാളായ ഇന്ന്  നിരാഹാരസമരത്തിലാണ്.  ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് നഗരസഭ സര്‍ക്കാരിന് കൈമാറും.

സുപ്രീം കോടതി ഉത്തവ് നടപ്പാക്കുന്നതോടെ കിടപ്പാടം നഷ്ടമാകുന്ന നാനൂറ്റമ്പത് കുടുബങ്ങളാണ് തിരുവോണ ദിവസം നിരാഹാരമിരിക്കുന്നത്. അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന് ഇന്നലെ നഗരസഭ നോട്ടീസ് നല്‍കിയെങ്കിലും വീട് വിട്ട് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകള്‍. സർക്കാർ പുനപരിശോധന നൽകണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.

ഫ്ലാറ്റുകളുടെ നിയമലംഘനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി സുപ്രീംകോടതി നിര്‍ദേശപ്രകാരമല്ല പ്രവര്‍ത്തിച്ചത് എന്നതാണ് തിരുത്തല്‍ഹാര്‍ജിയിലെ പ്രധാന വാദം. ഉടമകളുടെ വാദം കേള്‍ക്കാതെ തീരദേശ പരിപാലന അതോറിറ്റി വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് അതേപടി സമര്‍പ്പിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...