മലബാര്‍ സിമന്‍റ്സ് അഴിമതിയിൽ മുൻ എം.ഡിയുടെ ആവശ്യം തള്ളി; വിചാരണ നേരിടണം

malabar-cements-scam
SHARE

മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ മുന്‍ എം.ഡി എന്‍.ആര്‍ സുബ്രഹമണ്യം വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ഫ്ലൈ ആഷ് ഇറക്കുമതിയില്‍ ക്രമക്കേട് നടന്നുവെന്ന വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബ്രമണ്യം നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി.

സുബ്രമണ്യം എം.ഡിയായിരിക്കെ 1998ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നു ഫ്ലൈ ആഷ് ഇറക്കുമതി ചെയ്തതിലെ ക്രമക്കേട്മൂലം 50 ലക്ഷം രൂപയുടെ നഷ്ടം മലബാര്‍ സിമന്‍റ്സിനുണ്ടായി എന്നാണ് കേസ്. കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി നിരസിച്ചിരിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...