പ്രതിസന്ധിക്കിടെ വീണ്ടും നിര്‍മാണ അക്കാദമിക്കായി സര്‍ക്കാര്‍; പാഴ്ചെലവ് 100 കോടി

kase-3
SHARE

സാമ്പത്തിക പ്രതിസന്ധിക്കിടെ നൂറുകോടി ചെലവിട്ട് നിര്‍മാണ അക്കാദമി സ്ഥാപിക്കാന്‍ തൊഴില്‍ വകുപ്പ് നീക്കം തുടങ്ങി. നൂറു കോടിയിലേറെ മുടക്കി കൊല്ലം ചവറയില്‍ സ്ഥാപിച്ച നിര്‍മാണ അക്കാദിമിയിലേക്ക് കുട്ടികളെ പോലും കിട്ടാതിരിക്കെ മുപ്പത് കിലോമീറ്റര്‍ മാത്രം അകലെ ചാത്തന്നൂരിലാണ് പുതിയ അക്കാദമി കൊണ്ടുവരുന്നത്. തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പോലും അറിയാതെ  ഊരാളുങ്കല്‍ സൊസൈറ്റി കരാര്‍ ഏറ്റെടുത്ത് സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതിനിര്‍ദേശത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിടുന്നു. 

പ്രളയത്തിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാര്‍. പക്ഷെ പാഴ്ചെലവിന് പിണറായി സര്‍ക്കാരിന് ഒരു മടിയുമില്ല. ചവറയില്‍  100 കോടി മുടക്കി യു.ഡി.എഫ് നിര്‍മിച്ച നിര്‍മാണ അക്കാദമിയാണിത്. നിര്‍മാണ മേഖലയിലെ പുതിയ കോഴ്സുകളെപ്പറ്റി പഠിക്കാന്‍ ആവശ്യത്തിന് കുട്ടികളെ കിട്ടാതെ,അധ്യാപകരെ കിട്ടാതെ ചവറ കണ്‍ട്രക്ഷന്‍ അക്കാദമി കടുത്ത പ്രതിസന്ധിയിലാണ്. ഈ വസ്തുത നിലനില്‍ക്കെയാണ് ഇതേ സ്വഭാവത്തിലുള്ള നിര്‍മാണ അക്കാദമി 100 കോടികള്‍ മുടക്കി 30 കിലോമീറ്റര്‍ അകലെ നിര്‍മിക്കാന്‍ തൊഴില്‍ വകുപ്പ് ഒരുങ്ങുന്നത്.  

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയുള്ള നിര്‍മാണ അക്കാദമിക്ക് പിന്നില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണെന്ന് തെളിയിക്കുന്ന പദ്ധതി നിര്‍ദേശമാണിത്. ഊരാളുങ്കല്‍  സൊസൈറ്റി പദ്ധതി നിര്‍ദേശം  സര്‍ക്കാരിന്  സമര്‍പ്പിച്ചത് പക്ഷെ അതിന്റെ നടത്തിപ്പുകാരായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അറിഞ്ഞില്ല. ചാത്തന്നൂര്‍ സ്പിന്നിങ്ങ് മില്ലിയില്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കൈവശമുള്ള പത്തേക്കര്‍ സ്ഥലത്ത് നിര്‍മാണ അക്കാദമി നിര്‍മിക്കാന്‍ തൊഴില്‍ വകുപ്പിനെ ഉപദേശിച്ചതും കോടികള്‍ ചിലവിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഊരാളുങ്കല്‍ സൈസൈറ്റിയാണ്. 

നിര്‍മാണ അക്കാദമിയുടെ ഘടനയും അതിന്റെ ഭരണസംവിധാനവും നിശ്ചയിച്ച് ശുപാര്‍ശ നല്‍കിയതും ഊരാളുങ്കലാണെന്നെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.  അന്‍പതു കോടി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് പാഴാക്കരുതെന്ന ചൂണ്ടിക്കാട്ടിയാണ് ഊരാളുങ്കലിന്റെ പദ്ധതിരേഖയെന്നതും  സംശയാസ്പദമാണ്. മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഓഫീസ് കേന്ദ്രീകരിച്ച് പദ്ധതി വേഗത്തിലാക്കി മന്ത്രിസഭയുടെ അംഗീകാരം നേടാന്‍ തിരക്കിട്ട നീക്കമാണ് നടക്കുന്നത്. അനാവശ്യമായി നിര്‍മിക്കുന്ന നിര്‍മാണ അക്കാദമിയില്‍ തൊഴിയാലികളുടെ വിയര്‍പ്പായ 25 കോടി രൂപയും പാഴാവുകയാണ്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...