ഫ്ലാറ്റുടമകളുടെ നഷ്ടം സര്‍ക്കാര്‍ നികത്തണം; ഇനിയും പലതും ചെയ്യാനാകും; ജസ്റ്റിസ് കെമാൽ പാഷ

Justice-KemalPasha-Maradu
SHARE

മരടിലെ ഫ്ലാറ്റുടമകളുടെ നഷ്ടം സര്‍ക്കാര്‍ നികത്തണമെന്ന് ജസ്റ്റിസ് കെമാല്‍പാഷ. 'വിഷയത്തിൽ നഗരസഭയ്ക്ക് കൈകഴുകാനാകില്ല'. അനുമതി നല്‍കിയവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കെമാൽ പാഷ മനോരമ ന്യുസ് കൗണ്ടർ പോയിന്റൽ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതം തടയാന്‍ സര്‍ക്കാരിന് പലതും ചെയ്യാനാകും. ഫ്ലാറ്റുടമകളെ സുപ്രീം കോടതി കേള്‍ക്കാതെ പോയത് ഖേദകരമാണന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊച്ചി മരടില്‍ തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള വിധിക്കെതിരെ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി. ഗോള്‍ഡന്‍ കായലോരം റസിഡന്‍സ് അസോസിയേഷന്‍ ആണ് ഹര്‍ജി നല്‍കിയത്. പൊളിക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് മരട് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ഫ്ലാറ്റ് ഉടമകള്‍ തിരുവോണ നാളില്‍  നിരാഹാരസമരമിരുന്നു.  ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് നഗരസഭ സര്‍ക്കാരിന് കൈമാറി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...