ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍; ആന്ധ്രയില്‍ പോര് മൂത്തു

naidu-family-2
SHARE

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള ടിഡിപി നേതാക്കളെല്ലാം വീട്ടുതടങ്കലില്‍. വിജയവാഡയിലെ വീട്ടില്‍ ചന്ദ്രബാബു നായിഡുവിനൊപ്പം മകന്‍ നാരാ ലോകേഷും കസ്റ്റഡിയില്‍. ടിഡിപി നേതാക്കളായ മുന്‍ മന്ത്രിമാരും വിവിധ സ്ഥലങ്ങളില്‍ പൊലീസ് കസ്റ്റഡിയിലാണ്. 

ഗുണ്ടൂര്‍ മുതല്‍ അട്മഗുരുവരെ ടിഡിപി ഇന്ന് മഹാറാലി നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതേ സ്ഥലത്ത് റാലി നടത്തുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് കരുതല്‍ തടങ്കല്‍  എന്നാണ് പൊലീസ് ഭാഷ്യം. ഗുണ്ടൂരില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...