
അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജോര്‍ദാന്‍ താഴ്വാരം ഇസ്രയേലിലേക്ക് ചേര്‍ക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു. ചൊവ്വാഴ്ചയാണ് ഇസ്രയേലില്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു.
പുതിയ പ്രഖ്യാപനത്തിലൂടെ തിരഞ്ഞെടുപ്പില്‍ ജയം നേടാമെന്ന കണക്കുകൂട്ടിലാണ് നെതന്യാഹു. ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയാണ് നെതന്യാഹുവിന്റെ മുഖ്യ എതിരാളികള്‍. സമാധാനചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കാനെ ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് സാധിക്കൂവെന്ന് പലസ്തീന് പ്രതികരിച്ചു.