14,000 രൂപ മുടക്കി പട്ടിണിയാത്ര; ഭക്ഷണവും താമസസൗകര്യവും ഇല്ല; ദുരിതോണം

irctc-bhararth-darshan
SHARE

ഐ.ആര്‍.സി.ടി.സിയുടെ ഭാരത്ദര്‍ശന്‍ ടൂര്‍ പാക്കേജില്‍ തിരുവോണദിനത്തില്‍ മലയാളികള്‍ക്ക് പട്ടിണിയാത്ര. ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെ അറുനൂറിലെറെ മലയാളി യാത്രികരാണ് രാജസ്ഥാനിലെ ജയ്പുരില്‍ വലഞ്ഞത്. പരാതി നല്‍കിട്ടും നടപടിയുണ്ടായില്ലെന്ന് യാത്രക്കാര്‍ മനോരമന്യൂസിനോട് പറഞ്ഞു. 

ഓണം അവധി ആഘോഷിക്കാന്‍ 14000 രൂപ മുന്‍കൂട്ടി ഐ.ആര്‍.സി.ടി.സിയുടെ ടൂര്‍ പാക്കേജ് തിരഞ്ഞെടുത്ത മലയാളികള്‍ക്ക് തിരുവോണദിനത്തില്‍ അനുഭവിക്കേണ്ടിവന്നത് മറക്കാനാവാത്ത ദുരിതയാത്ര. ജയ്പുരിലെത്തിയ ശേഷം ഭക്ഷണമോ കുടിവെള്ളമോ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. 

ഉത്രാടദിനത്തിലാണ് ഇവര്‍ ജയ്പുരിലെത്തിയത്. അവിടെ താമസസൗകര്യം നല്‍കിയില്ല. ഒടുവില്‍ സ്വന്തം നിലയ്‍ക്ക് മിക്കവരും മുറിയെടുത്തു. ടൂര്‍ പാക്കേജില്‍ പറഞ്ഞിട്ടുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കൊണ്ടുപോകുന്നില്ലെന്നും പരാതിയുണ്ട്. ജയ്പുരില്‍ നാല് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കാണിക്കുമെന്നാണ് പാക്കേജില്‍ പറഞ്ഞിട്ടുള്ളതെങ്കിലും ഒരിടത്തു മാത്രമാണ് കൊണ്ടുപോയത്. 13 ദിവസം നീണ്ട യാത്ര അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ശനിയാഴ്ച പുറപ്പെട്ട യാത്ര 19ന് അവസാനിക്കും. ഇനിയും എട്ടുദിവസം ബാക്കിനില്‍ക്കെ യാത്ര തുടരണോയെന്ന ആശയക്കുഴപ്പത്തിലാണ് യാത്രക്കാര്‍. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...