മണിക്കൂറുകൾ റെയ്ഡ്; വായടപ്പിക്കാൻ ശ്രമം; കള്ളക്കേസില്‍ കുടുക്കാൻ ഹാനി ബാബു

hanibabu-mn-ews
SHARE

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വായടപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഹാനി ബാബു മനോരമ ന്യൂസിനോട്. കള്ളക്കേസില്‍ കുടുക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ഇരുപതംഗ പൊലീസ് സംഘം ആറ് മണിക്കൂറാണ് ഹാനി ബാബുവിന്റെ ഡല്‍ഹിയിലെ വസതിയില്‍ ഇന്നലെ റെയ്ഡ് നടത്തിയത്. 

മണിക്കൂറുകള്‍ നീണ്ട റെയ്ഡ്, വ്യക്തതയില്ലാത്ത ചോദ്യങ്ങളും വിശദീകരണങ്ങളും എന്നിട്ടും ചെയ്ത തെറ്റാന്താണെന്ന് ഹാനി ബാബുവിന് ഇതുവരെ മനസിലായിട്ടില്ല. വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം പൊലീസ് അരിച്ചുപെറുക്കി, സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേര്‍ഡ് മാറ്റി, പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുമടങ്ങുന്ന ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്തു. എല്ലാം എല്‍ഗാര്‍ പരിഷത്ത് കേസില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച്. 

അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ഭീഷണിക്ക് മുന്നില്‍ വഴങ്ങാതെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ഇനിയും ശബ്ദമുയര്‍ത്തും. പൊലീസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിയമപരമായി നേരിടുമെന്നും ഹാനി ബാബു വ്യക്തമാക്കി. 

അഭിമുഖം പൂർണരൂപം കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...