വ്യക്തതവരും വരെ പിഴ ഈടാക്കില്ല; കേന്ദ്രത്തിന് വൈകിവന്ന വിവേകം; മന്ത്രി

ak-sasi-mv-act
SHARE

കേന്ദ്രം പാസാക്കിയ മോട്ടോര്‍ വാഹനനിയമഭേദഗതിയിൽ വ്യക്തതവരും വരെ ഉയര്‍ന്ന പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശിന്ദ്രന്‍. കേന്ദ്രം പുതിയ ഉത്തരവിലൂടെ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷ.

അതുവരെ നിലവിലെ ബോധവല്‍ക്കരണ ക്യാംപയിന്‍ തുടരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നത് കേന്ദ്രത്തിന്റെ വൈകിവന്ന വിവേകമെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക സംസ്ഥാനങ്ങൾക്ക്  കുറയ്ക്കാമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അപകടങ്ങൾ കുറയ്ക്കാനാണ് നിയമഭേദഗതി കൊണ്ടു വന്നത്. പിഴത്തുക വർധിപ്പിച്ചതിലൂടെ പണം ഉണ്ടാക്കുക സർക്കാരിന്റെ ലക്ഷ്യമല്ലെന്നും നിതിൻ ഗഡ്കരി മഹാരാഷ്ട്രയില്‍  പറഞ്ഞു.  

ഈ മാസം ഒന്നാം തീയതി മുതലാണ് ട്രാഫിക് നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാനുള്ള നിയമഭേദഗതി നിലവിൽ വന്നത്. ഇതിനെ തുടർന്ന് പൊതു ജനങ്ങളുടെ ഇടയിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ  വിശദീകരണം. ചില സംസ്ഥാനങ്ങൾ പിഴത്തുക കുറക്കാൻ  തീരുമാനമെടുത്തതിൽ തെറ്റില്ല. തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം  സംസ്ഥാനങ്ങൾക്ക് വിടുന്നു. എന്നാൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണു നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു 

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കഴിഞ്ഞ ദിവസം ഗുജറാത്ത്‌ സർക്കാർ കുറച്ചിരുന്നു. കേരളവും സമാനമായ നീക്കം നടത്തുന്നതിനിടയിലാണ് നിതിൻ ഗഡ്കരിയുടെ പ്രസ്താവന വരുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...