പി‌എസ്‌സി പിരിച്ചുവിടണമെന്ന് അടൂർ; തിരുവോണനാളിൽ ഉപവസിച്ച് സാഹിത്യനായകർ

sugathakumari-adoor-2
SHARE

മലയാളത്തില്‍ പരീക്ഷ നടത്താത്തതില്‍ പി.എസ്.സിക്കെതിരെ രോഷവുമായി മലയാള സാഹിത്യ–സാംസ്കാരിക നായകര്‍. പി.എസ്.സി പിരിച്ചുവിടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണനും പെറ്റമ്മയെ അറിയാത്ത പി.എസ്.സിയെ വേണ്ടെന്ന് സുഗതകുമാരിയും തിരുവോണനാളില്‍ നടന്ന ഉപവാസസമരത്തില്‍ പങ്കെടുത്ത് പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

തിരുവോണ നാളില്‍ മലയാളഭാഷയ്ക്കായി പട്ടിണിസമരം നടത്താന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ അവര്‍ ഒത്തുചേര്‍ന്നു.

ആരോഗ്യപ്രശ്നങ്ങള്‍ മറന്ന് കവയിത്രി സുഗതകുമാരി എത്തിയതോടെ സമരാവേശം ഇരട്ടിയായി. സംസാരിക്കാനുള്ള ബുദ്ധിമുട്ട് അവഗണിച്ച്  ഉമ്മന്‍ചാണ്ടിയും മലയാളത്തിനായി ശബ്ദമുയര്‍ത്തി.

കവി വി.മധുസൂദനന്‍നായര്‍, ജോര്‍ജ് ഓണക്കൂര്‍, മധുപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമരത്തില്‍ അണിനിരന്നു. തിങ്കളാഴ്ച മുഖ്യമന്ത്രി പി.എസ്.സിയുമായി നടത്തുന്ന ചര്‍ച്ചയില്‍ അനുകൂലതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

MORE IN Breaking news
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...