രണ്ടരലക്ഷം വരെ കടം വാങ്ങി അധ്യാപകർ; എന്നിട്ടും തീരാതെ ഉച്ചഭക്ഷണ പ്രതിസന്ധി

NOON-MEAL-
SHARE

സംസ്ഥാനത്തെ സ്്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍. സ്്കൂള്‍ തുറന്ന് മൂന്നുമാസമായിട്ടും ഉച്ചഭക്ഷണത്തിനുള്ള തുക മിക്ക സ്്കൂളുകളിലും കിട്ടിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് പണം നല്‍കുന്നതിന് കാലതാമസം. 

ജൂണ്‍, ജൂലൈ, ഒാഗസ്റ്റ് മാസങ്ങളില്‍ ഉച്ചഭക്ഷണത്തിന് ചെലവായ തുകയാണ് സ്്കൂളുകള്‍ക്ക് കിട്ടാനുള്ളത്. മിക്കസ്്കൂളുകളിലും അധ്യാപകര്‍ സ്വന്തം കൈയ്യില്‍നിന്ന് പണമിട്ടാണ് ഇപ്പോള്‍ ഉച്ചഭക്ഷണം മുടങ്ങാതെ നല്‍കുന്നത്. ചിലയിടങ്ങളില്‍  കടം വാങ്ങിയും പണം കണ്ടെത്തുന്നുണ്ട്. ഇങ്ങനെ രണ്ടരലക്ഷം വരെയൊക്കെ കടം വാങ്ങിയഅധ്യാപകര്‍ കടുത്ത പ്രശ്നത്തിലാണ്. 

സര്‍ക്കാരന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് സ്്കൂളുകള്‍ക്ക് പണം നല്‍കാത്തതിന് കാരണമെന്നാണ് സൂചന. വിദ്യാഭ്യാസമന്ത്രി ധനവകുപ്പിന് കത്ത് നല്‍കിയതോടെ ചിലസ്്കൂളുകള്‍ക്ക് പണം നല്‍കാന്‍ തുടങ്ങി എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഒരുകുട്ടിക്ക് ഒരുദിവസത്തെ ഭക്ഷണത്തിന് നല്‍കുന്ന തുക വെറും എട്ട് രൂപയാണ്.  ഇതില്‍ നിന്ന് പണം കണ്ടെത്തി  ആഴ്ചയില്‍ ഒരു മുട്ടയും 300 മില്ലി ലീറ്റര്‍ പാലും  നല്‍കണം. ആഹാരം പാചകം ചെയ്യാനുള്ള ഇന്ധനത്തിന്‍റെ തുകയും ഈ എട്ട് രൂപില്‍ നിന്ന് കണ്ടെത്തണം. സര്‍ക്കാര്‍ അനുവദിച്ച പണം കിട്ടിയാല്‍പോലും മുന്നോട്ട് പോകാന്‍കഴിയാത്ത പദ്ധതിയാണ്, ഇപ്പോള്‍മാസങ്ങളായി ഫണ്ടൊന്നുമില്ലാതെ ചക്രശ്വാസം വലിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...