ചെയർമാൻ സ്ഥാനം ആർക്ക്? വിധി ഇന്ന്: 'പാലാ'യ്ക്കിടെ ഇരുകൂട്ടർക്കും നിർണായകം

kerala-congress
SHARE

കേരള കോൺഗ്രസ്‌ ജോസഫ്–ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ, കട്ടപ്പന, കോട്ടയം കോടതികളിൽ നിലവിലുള്ള കേസിൽ  വിധി ഇന്ന്. ചെയർമാൻ സ്ഥാനം സംബന്ധിച്ചു ഇന്നുണ്ടാകുന്ന കോടതി വിധിയെ  ആശ്രയിച്ചായിരിക്കും ഇരു വിഭാഗങ്ങളുടെയും  തുടർനീക്കങ്ങൾ. നാളെ  പാലാ നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്ന സാഹചര്യത്തിൽ കോടതി വിധി ഏറെ നിര്‍ണായകമാണ്.

കേരള കോൺഗ്രസിന്റെ എം ന്റെ  സിറ്റിങ് സീറ്റായ പാലാ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിൽ മേൽക്കൈ നേടാനും പാർട്ടിക്കുള്ളിലെ പോരിൽ തന്റെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിക്കാനുമാണ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന്റെ നീക്കം. ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്, താൽക്കാലികമായി ത‍ടഞ്ഞുകൊണ്ടുള്ള ഇടുക്കി മുൻസിഫ് കോടതി വിധി ജോസഫ് വിഭാഗത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു.  ഇടുക്കി മുൻസിഫ് കോടതി വിധിക്കെതിരെ ജോസ് കെ. മാണി വിഭാഗം കട്ടപ്പന സബ് കോടതിയിൽ നൽകിയ അപ്പീലിൽ  വാദം പൂർത്തിയായതോടെ കോടതി ഇന്ന് വിധി പറയും.  സ്റ്റിയറിങ് കമ്മിറ്റിയിൽനിന്ന്, ജോസ് കെ.മാണിയെ അനുകൂലിക്കുന്ന 27 പേരെ സസ്പെൻഡു ചെയ്ത പി.ജെ. ജോസഫിന്റെ നടപടിക്കെതിരെ, ജോസ് കെ. മാണി വിഭാഗം കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ കേസിലും ഇന്നാണ് വിധി.  

2 കേസുകളിലും വിധി അനൂകൂലമായാൽ,  സ്ഥാനാർഥിക്ക് ചിഹ്നം അനുവദിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ വാക്ക് ജോസഫിന്റേതായിരിക്കും..ഇതിൽ കണ്ണുവച്ചാണ്  കരുനീക്കങ്ങൾ.   

  അതേസമയം, കേസുകളിൽ വിധി പ്രതികൂലമായാൽ ജോസഫിനെ പിണക്കാതിരിക്കാനും അനുനയിപ്പിച്ചു നിർത്താനുമുള്ള ശ്രമങ്ങളാകും ജോസ് കെ.മാണി വിഭാഗം നടത്തുകയെന്നാണ് സൂചന.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...