ഡൽഹിയിൽ ഒരുദിവസം കാണാതാകുന്നത് 17 കുട്ടികളെ; ഞെട്ടിപ്പിക്കുന്ന കണക്ക് ഇങ്ങനെ

Children-loading-bricks
SHARE

രാജ്യതലസ്ഥാനത്ത് ഒരുദിവസം കാണാതാകുന്നത് പതിനേഴ് കുട്ടികളെ. ഇതില്‍ അഞ്ചുപേരെ പൊലീസിന് കണ്ടെത്താനാകുന്നില്ല. സംസ്ഥാന ശിശുസംരക്ഷണ വകുപ്പാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. 

2008 മുതല്‍ ഡല്‍ഹി പൊലീസില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ശിശുസംരക്ഷണ വകുപ്പ് റിപ്പോര്‍ട്ട് തയാറാക്കിയത്.‌ കുട്ടികളെ കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞ് വിവരം അറിയിക്കുന്നതാണ് പൊലീസ് നേരിടുന്ന വെല്ലുവിളി. രോഹിണി ജില്ലയിലെ നരേല, സമയ്പൂര്‍ ബദ്‌ലി, ഷാഹ്ബാദ് ഡെയ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ കാണാതായത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...