ചിദംബരത്തെ വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിട്ടു; കുരുക്ക് മുറുകുന്നു

p-chidambaram-4
SHARE

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിട്ടു. മറ്റുപ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചു. ഈ മാസം 30 വരെയാണ് കസ്റ്റഡി നീട്ടിയത്. ഇതേ കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി രാവിലെ തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാേപക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റിനെതിരായ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ സുപ്രീംകോടതി പരിഗണിച്ചില്ല.

ജാമ്യത്തിന് ഏത് ഉപാധിയും സ്വീകാര്യമെന്ന് പി.ചിദംബരം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 'അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് തോന്നിയാല്‍ ജാമ്യം റദ്ദാക്കാം'. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരത്തിനെതിരെ തെളിവില്ലെന്നും എഫ്ഐആറില്‍ പേരില്ലെന്നും ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. എന്‍ഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ കുറിപ്പ് അതേപടി ജഡ്ജി ഹൈക്കോടതിയില്‍ വിധിയില്‍ എഴുതി വച്ചെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി. എന്നാൽ ഈ കുറിപ്പ് തന്‍റേതല്ലെന്ന് സോളിസിറ്റല്‍ ജനറല്‍ വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...