കർദിനാളിന് തിരിച്ചടി; ഹർജി തളളി; നാളെ പ്രാർഥനാ റാലി

kardinal-web
SHARE

എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി . ഭൂമി ഇടപാടില്‍ കേസെടുത്ത കാക്കനാട്  കോടതിയുടെ നടപടികള്‍  റദ്ദാക്കണമെന്ന ഹര്‍ജി  എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളി.  ഇതോടെ  കര്‍ദിനാളടക്കം മൂന്നുപേര്‍ക്കെതിരെ നിയമനടപടികളുമായി തൃക്കാക്കര കോടതിക്ക് മുന്നോട്ടുപോകാം. അതേസമയം  സിനിഡ് നടക്കുന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് നാളെ പ്രാര്‍ഥനാറാലി നടത്താന്‍ അതിരൂപതയിലെ അല്‍മായരും വൈദികരും തീരുമാനിച്ചു .

എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സിറോ മലബാര്‍സഭ സിനിഡ് ചേരുന്നതിനിടെയാണ് കര്‍ദിനാളിന്റെ അപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളുന്നത് .  കാക്കനാട്  കോടതി അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ടെടുത്തിട്ടുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു കര്‍ദിനാളിന്റെ ആവശ്യം .  കര്‍ദിനാളിനെതിരെ  പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസിന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു  കാക്കനാട് കോടതി  കേസെടുത്തത് . ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള വിശ്വാസ വഞ്ചന  ഗൂഡാലോചന എന്നീകുറ്റങ്ങള്‍ അന്വേഷിക്കേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ്  ഇപ്പോള്‍ ജില്ലാ സെഷന്‍സ് കോടതിയും കര്‍ദിനാളിന്റെ അപേക്ഷ നിരസിച്ചത് .

ഈ വിഷയം ഉന്നയിച്ച് ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം കര്‍ദിനാളിനെ കൂടാതെ  രൂപത പ്രൊക്യൂറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതവ , ഭൂമി വില്‍പനയിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍ . അതേസമയം  സിനിഡിനു മുന്നില്‍ എറണാകുളം അങ്കമാലി അതിരൂപതാ അൽമായ പ്രതിനിധികൾ നിലപാട് കടുപ്പിക്കുകയാണ് . വൈദികർ പ്രതികളായ വ്യാജരേഖാക്കേസ് ഉടനടി പിൻവലിക്കണം; അതിരൂപതയുടെ ഭരണചുമതല മാർ ആലഞ്ചേരിയിൽ നിന്ന് മാറ്റി മാർ ജേക്കബ്  മനത്തോടത്തിന് നൽകണം.

മെത്രാന്‍മാരുടെ  അഭ്യര്‍ഥനമാനിച്ച് അല്‍മായരുടെ നേതൃത്വത്തില്‍ നാളെ നടത്താനിരുന്ന  പ്രതിഷേധ പരിപാടി മാറ്റിവച്ചെങ്കിലും സഭാ ആസ്ഥാനത്തേക്ക് നാളെ  പ്രാർത്ഥനാറാലി നടത്തും . സിനിഡ് മുമ്പാകെ സമര്‍പ്പിച്ച അഞ്ചിന നിര്‍ദേശങ്ങളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് അതിരൂപതയിലെ അല്‍മായരുടെയും വൈദികരുടെയും തീരുമാനം 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...