ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സായ് പ്രണീതിന് വെങ്കലം; നേട്ടം മൂന്നര പതിറ്റാണ്ടിന് ശേഷം

sai-praneeth-wbc
SHARE

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സായ് പ്രണീതിന് വെങ്കലം. സെമിയില്‍ ജപ്പാന്റെ ലോക ഒന്നാംനമ്പര്‍താരം കെന്റോ മൊമോട്ടയോട് തോറ്റു. സ്കോര്‍– 21–13, 21–8. 36 വര്‍ഷത്തിന് ശേഷമാണ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. അതേസമയം ചാംപ്യന്‍ഷിപ്പില്‍ പി.വി.സിന്ധു ഫൈനലിൽ കടന്നു‍. സെമിയില്‍ ചൈനയുടെ ചെന്‍ യൂ ഫേയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍– 21–7, 21–14. സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ലോകചാംപ്യന്‍ഷിപ്പ് ഫൈനലാണ് ഇത്. കഴിഞ്ഞ രണ്ടുതവണയും സിന്ധു ഫൈനലില്‍ തോറ്റിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...