തുഷാര്‍ വിളിച്ചു; നാസിലെത്തി; വണ്ടിച്ചെക്ക് കേസ് ദുബായില്‍ ഒത്തുതീര്‍പ്പിലേക്ക്

nasil-thushar-vellappally-2
SHARE

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായ വണ്ടിച്ചെക്ക് കേസില്‍ ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങി. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിയും പരാതിക്കാരന്‍ നാസിലും ദുബായില്‍ ചര്‍ച്ച നടത്തി. പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് പരാതിക്കാരന്‍ നാസില്‍ പറഞ്ഞു. ചെക്ക് മോഷ്ടിച്ചതല്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും നാസില്‍ മനോരന്യൂസിനോട് പറഞ്ഞു. 

രണ്ടു രാത്രിയും ഒന്നര പകലും നീണ്ട ജയിൽ വാസത്തിനു ശേഷം  തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചെങ്കിലും പാസ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചതിനാൽ കേസ് തീരും വരെ തുഷാറിന് യുഎഇക്കു പുറത്തു പോകാനാകില്ല. ഈ സാഹചര്യത്തിലാണ് തുഷാര്‍ ഒത്തുതീര്‍പ്പിന് തയാറായതെന്നാണ് സൂചന. പരാതിക്കാരനായ നാസിലിനെ ഫോണില്‍ വിളിച്ച ശേഷം തുഷാര്‍ നാസിലിനെ നേരിട്ട് കണ്ടു. പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് പരാതിക്കാരന്‍ നാസില്‍ വ്യക്തമാക്കി. 

തുഷാര്‍ വെള്ളാപ്പള്ളിയുടെ കമ്പനുടെ സബ് കോണ്‍ട്രാക്റ്റ് എടുത്ത് ജോലികള്‍ ചെയ്തതിന് പ്രതിഫലമായി തരാമെന്നേറ്റ തുക തരാഞ്ഞതിനെത്തുടര്‍ന്നാണ് താന്‍ കേസ് നല്‍കിയെന്ന് നാസില്‍ മനോരമന്യൂസിനോട് പറ‍്ഞു. ദുബായ് സിഐഡികള്‍ വഴിയാണ് തുഷാറിനെ വിളിച്ചുവരുത്തിയത്.

ചെക്ക് മോഷ്ടിച്ചതല്ലെന്നും കേസില്‍ രാഷ്ട്രീയമില്ലെന്നും നാസില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കേസ് രമ്യമായി പരിഹരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...