മുത്തലാഖിൽ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടിസ്; നാലാഴ്ച്ച സമയം

sc-web-muthalaq
SHARE

മുത്തലാഖ് നിയമത്തിന് എതിരായ ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച ശേഷവും മുത്തലാഖ് തുടർന്നാൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു. സതി, സ്ത്രീധനം എന്നിവ കുറ്റകരമാക്കിയ നിയമങ്ങൾ നിലവിലുണ്ടല്ലോ എന്നും കോടതി ചോദിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ,ജംഇയ്യത്തുൽ  ഉലമ - ഹിന്ദ് എന്നീ സംഘടനകൾ നൽകിയ ഹർജികൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചത്. 3 വിഷയങ്ങളിൽ വിശദമായി വാദം കേൾക്കുമെന്ന് ജസ്റ്റിസ്മാരായ എൻ വി രമണ, അജയ് രസ്തോഗി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച ശേഷവും മുത്തലാഖ് തുടരുന്നത് എങ്ങനെ തടയും? ഒന്നു മുതൽ 3 വർഷം തടവ് ശിക്ഷ നൽകുന്നത് ശരിയോ,  ജാമ്യം ലഭിക്കുന്നതിന് മുത്തലാഖിന് വിധേയയായ സ്ത്രീയുടെ വാദം കേൾക്കൽ അനിവാര്യമാണെന്ന വ്യവസ്ഥ തുല്യ നീതി ഉറപ്പ് വരുത്തുന്നതാണോ എന്നീ കാര്യങ്ങളിൽ ആയിരിക്കും വിശദമായി വാദം കേൾക്കുക. നാലാഴ്ചക്കകം ഇക്കാര്യങ്ങളിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോട് കോടതി ഉത്തരവിട്ടു.

നിയമം മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കുന്നതിനെ ഹർജിക്കാർ ചോദ്യം ചെയ്തുവെങ്കിലും കോടതി നിലപാട് വ്യക്തമാക്കിയില്ല. ഹർജിക്കാർ സ്റ്റേ ആവശ്യം ഉന്നയിക്കാത്തതിനാൽ അക്കാര്യവും പരിഗണിച്ചില്ല.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...