കാറിടിച്ച് തെറിപ്പിച്ചു; ബോണറ്റിലേക്ക് വീണ യുവാവുമായി കാര്‍ പാഞ്ഞത് 400 മീറ്റർ

kochi-car-accident-3
SHARE

ഇടിച്ചിട്ട കാല്‍നട യാത്രികനെ  ബോണറ്റിനു മുകളിലിട്ട്  കൊച്ചി നഗരത്തില്‍  ടാക്സി കാറിന്‍റെ തേര്‍വാഴ്ച . പരുക്കേറ്റയാളുമായി അമിത വേഗത്തില്‍ നാനൂറ്റമ്പത് മീറ്ററോളം നീങ്ങിയ കാര്‍ ആളെ റോഡില്‍ തളളിയ ശേഷം കടന്നു . സംഭവം വാര്‍ത്തയായതോടെ അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഡ്രൈവറെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. 

ഇക്കഴിഞ്ഞ പത്തൊമ്പതിനു  വൈകിട്ട് നാലു മണിക്ക് കൊച്ചി ഇടപ്പളളിയില്‍ നാട്ടുകാരുടെ കണ്‍മുന്നിലാണ് ഈ കുറ്റകൃത്യം അരങ്ങേറിയത്.  ഡ്രൈവറായി ജോലി ചെയ്യുന്ന എളമക്കരക്കാരന്‍ നിശാന്ത് അമിതവേഗത്തില്‍ പായുന്ന കാറിന്‍റെ ബോണറ്റിനു മുകളില്‍ ജീവനും കയ്യില്‍പിടിച്ച് കിടക്കുകയായിരുന്നു. അതീവ അപകടകരമായി നിലയില്‍ ഇങ്ങനെ മുന്നോട്ടു നീങ്ങിയ കാര്‍ നിശാന്തിനെ റോഡിലേക്ക് തെറിപ്പിച്ച ശേഷം കടന്നു കളയുകയായിരുന്നു.

ഇടിയിലും പിന്നീട് കാറിന് മേലെ നിന്നുണ്ടായ വീഴ്ചയിലും നിശാന്തിന്‍റെ വലതുകാല്‍ തകര്‍ന്നു. ടയര്‍ കയറിയിറങ്ങിയ ഇടതുകാലിനും നടുവിനും ഗുരുതര പരുക്കുണ്ട്. അപകടം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെയോ വാഹനമോ കണ്ടെത്താത്ത പൊലീസിന്‍റെ അനാസ്ഥയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും സംഭവം വാര്‍ത്തയാവുകയും ചെയ്തതോടെ ഉണര്‍ന്ന പൊലീസ് വെള്ളിയാഴ്ച വൈകിട്ടോടെ വാഹനത്തിന്‍റെ ഡ്രൈവറെ പിടികൂടി. കൊച്ചി പള്ളുരുത്തി സ്വദേശി നഹാസിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...