സത്യം വിജയിക്കുമെന്ന് കോണ്‍ഗ്രസ്; ചിദംബ‌രം സിബിഐ ആസ്ഥാനത്തേക്ക്

p-chidambaram-return
SHARE

ഐഎന്‍എക്സ് മീഡിയ കേസിൽ പി.ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ചവരെയാണ് സിബിഐ കസ്റ്റഡിയില്‍ വിട്ടത്. പി.ചിദംബരത്തെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോകുകയാണ്. ഏറ്റവുമൊടുവില്‍ സത്യം വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. 

കസ്റ്റഡിയിലിരിക്കുമ്പോൾ ചിദംബരത്തെ ദിവസവും അരമണിക്കൂര്‍ അഭിഭാഷകനും കുടുംബത്തിനും കാണാം. എല്ലാ 48 മണിക്കൂറും മെഡിക്കല്‍ പരിശോധനയുമുണ്ട്. 

ചിദംബരത്തെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് ചിദംബരം മറുപടി പറയുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു. അതേസമയം, ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം ഇന്നുരാവിലെ പതിനൊന്നുമണിവരെ ചിദംബരത്തെ ചോദ്യം ചെയ്തില്ലെന്ന് കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പുതിയതെന്ന് സിബിഐ പറയുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി ഒന്നരവര്‍ഷം പഴക്കമുള്ളതാണെന്ന് ചിദംബരത്തിനുവേണ്ടി അഭിഷേക് സിങ്‌വിയും വാദിച്ചു.

ജാമ്യത്തിനായി കപില്‍ സിബലിന്‍റെയും സിങ‌്‍വിയുടെയും വാദങ്ങള്‍: 

> ചിദംബരത്തെ CBI ചോദ്യം ചെയ്തത് മൂന്നുമണിക്കൂര്‍ മാത്രം

> ഇന്ന് 11 മണിവരെ ചോദ്യം ചെയ്തില്ല

> ചോദ്യം ചെയ്യാന്‍ തുടങ്ങിയത് ചിദംബരം ഓര്‍മപ്പെടുത്തിയപ്പോള്‍

> കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

> കരട് കുറ്റപത്രമായെങ്കില്‍ കസ്റ്റഡി എന്തിന്?

> പുതിയതെന്ന് സിബിഐ പറയുന്ന മൊഴി ഒന്നരവര്‍ഷം പഴക്കമുള്ളത്

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...