ട്വന്റി-ട്വന്റി പോലെ ഒന്നര മണിക്കൂര്‍ വാദം; ഇടക്ക് കയറി ചിദംബരവും

chidambarama-nnnn
SHARE

സിബിഐയുടെ കസ്റ്റഡി അപേക്ഷയെ ശക്തമായാണ് ചിദംബരത്തിന്റെ അഭിഭാഷകർ എതിർത്തത്. ഒടുവിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന സിബിഐയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ചിദംബരം സ്വന്തം കേസിൽ ഇടപെട്ട് വാദിക്കുന്നതിനും കോടതി സാക്ഷിയാകേണ്ടി വന്നു. 

കേസിന്റെ ആരംഭം മുതൽ നിലവിലെ സാഹചര്യം വരെ പ്രതിപാദിച്ചുള്ള ഒന്നര മണിക്കൂർ വാദം ട്വന്റി ട്വന്റി പോരാട്ടം പോലെയായിരുന്നു. വാദങ്ങൾക്ക് മറുവാദവുമായി ചിദംബരത്തിന് വേണ്ടി കപിൽ സിബലും, അഭിഷേക് സിംഗ്‌വിയും സിബിഐക്ക് വേണ്ടി തുഷാർ മേത്തയും. ഇടക്ക് കയറി ചിദംബരവും. കസ്റ്റഡിയിൽ ചോദിച്ച ആറു ചോദ്യങ്ങളുടെ പ്രസക്തി ചൂണ്ടിക്കാട്ടിയപ്പോൾ ചോദ്യങ്ങളെ കോടതിയിലേക്ക് വലിച്ചിഴക്കേണ്ട എന്നായിരുന്നു സിബിഐയുടെ മറുപടി. സിബിഐക്ക് വേണ്ടത് ചിദംബരം പറയില്ല. അദ്ദേഹം സത്യം മാത്രമേ പറയുകയുള്ളുവെന്നു കപിൽ സിബൽ പറഞ്ഞു. ചിദംബരം വിദ്യാഭ്യാസമുള്ള ആളാണെന്നും ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകണമെന്ന് അറിയാമെന്നും തുഷാർ മേത്ത വാദത്തെ ഖണ്ഡിച്ച മറുപടി നൽകി. 

പ്രതിക്കൂട്ടിൽ നിന്ന ചിദംബരം ഒരു വേള വാദിക്കാൻ ഒരുങ്ങിയപ്പോൾ സിബിഐ അഭിഭാഷകൻ എതിർത്തു. എന്നാൽ ചിദംബരം പറയുന്നതിനെ ജഡ്ജി എതിർത്തില്ല. തനിക്ക് വിദേശ അക്കൗണ്ടില്ല. മകനുണ്ട്. ചിദംബരം പറഞ്ഞു. ഇന്നലെ പാർട്ടി ആസ്ഥാനത്തു കവചമൊരുക്കിയ കോൺഗ്രസ്‌ നേതാക്കൾ കോടതിയിലും ചിദംബരത്തിന് പിന്തുണയുമായെത്തി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...