നിർണായകമായത് ചാലിയേക്കര ആറും തീരവും; പ്രതികളുടെ കെട്ടിച്ചമച്ച കഥകൾ: വിഡിയോ

chaliyekkara-web
SHARE

സാഹചര്യ തെളിവുകളാണ് കെവിൻ വധകേസിൽ ആരോപണ വിധേയരായവരിൽ 10 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്താൻ കാരണമായത്. പ്രതികളുടെ വാഹനം ചാലിയേക്കരയിലേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യവും കേസില്‍ വഴിത്തിരിവായി. ഒപ്പം വിജനമായ കാട് പിടിച്ച് കിടക്കുന്ന ചാലിയേക്കര ആറിന്റെ തീരത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് പ്രതികൾ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകളും കേസിൽ നിർണായകമായി.

കാണാതായതിന്റെ തൊട്ടടുത്ത ദിവസം അതായത് 2018 മെയ് 28ന് ചാലിയേക്കര ആറിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.പ്രതികളുടെ വാദമനുസരിച്ച് ആറിന് സമീപം വണ്ടി നിർത്തിയപ്പോൾ കെവിൻ കുതറി ഓടി പോയെന്നാണ്. എന്നാൽ ആ മൊഴി തെറ്റാണെന്ന് ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലിസ് കണ്ടെത്തി. ഏതാണ്ട് 50 അടി താഴ്ച്ചയുള്ള ഭാഗമാണിത്. 

ഈ ഭാഗത്ത് കൂടി ഓടിയിരുന്നെങ്കിൽ വീണ് പരുക്കേറ്റ പാടുകളും കെവിന്റെ ദേഹത്തുണ്ടായേനെ. ഇതിൽ നിന്നല്ലാം കെട്ടിച്ചമച്ച കഥകളാണ് പ്രതികൾ പറയുന്നതെന്ന് പൊലിസിന് എളുപ്പത്തിൽ മനസ്സിലായി. ഇതാണ് 448 ദിവസത്തിനുള്ളിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കി വിധി പ്രസ്താവത്തിലെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...