മന്ത്രിക്കെതിരെ ലോക്കൽ സെക്രട്ടറിയുടെ കവിത വിവാദത്തിൽ; അടങ്ങാതെ ഓമനക്കുട്ടൻ വിഷയം

sudhakaran-poem
SHARE

ഓമനക്കുട്ടന്‍ വിവാദത്തില്‍ ആലപ്പുഴ സിപിഎമ്മില്‍ പടയൊരുക്കം. മന്ത്രി ജി.സുധാകരന്റെ നിലപാടിനെതിരെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എഴുതിയ  കവിത വിവാദത്തിലായി. അച്ചടക്കനടപടി വേണമെന്ന് സുധാകരന്‍പക്ഷം ആവശ്യപ്പെടുമ്പോള്‍ വേണ്ടെന്ന നിലപാടിലാണ് ഐസക് വിഭാഗം. കവിത മന്ത്രിയെക്കുറിച്ചല്ലെന്നും ആവിഷ്കാര സ്വാതന്ത്യത്തിന്റെ ഭാഗമാണെന്നും ലോക്കല്‍സെക്രട്ടറി പ്രവീണ്‍.ജെ.പണിക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു 

ചേർത്തല കൊക്കോതമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആണ് പ്രവീൺ ജി പണിക്കർ. കവിത എഴുതിയത് മന്ത്രി  ജി സുധാകരൻ കണ്ണികാട് ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച് ഓമനക്കുട്ടനെ ശാസിച്ച ദിവസമായിരുന്നു.

പത്തുമിനിറ്റ് കൊണ്ട് കവിത ഫേസ് ബുക്കിൽ നിന്നു പിൻവലിച്ചെങ്കിലും പാർട്ടിയിൽ അച്ചടക്കത്തിന്റെ വാൾ രാകിമിനുക്കുകയാണ്. എന്നാൽ കവിത മന്ത്രിയെകുറിച്ചല്ലെന്നും വായനക്കാരുടെ വ്യാഖ്യാനങ്ങൾക്ക് താൻ ഉത്തരവാദി അല്ലെന്നും ലോക്കൽ സെക്രട്ടറി പറയുന്നു . 

പ്രവീണിനെതിരെ നടപടി വേണമെന്ന നിലപാടിൽ ആണ് ജി.സുധാകരൻ പക്ഷം. നടപടി എടുക്കേണ്ട കാര്യമില്ലെന്ന് ഐസക് പക്ഷവും. ചുരുക്കത്തിൽ ഓമനക്കുട്ടൻ വിവാദത്തിലൂടെ ജില്ലയിൽ 

സുധാകരൻ-ഐസക് പക്ഷങ്ങൾ വീണ്ടും കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ്. ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി ഉണ്ടായാലും ഇല്ലെങ്കിലും ചെറുതല്ലാത്ത പൊട്ടിത്തെറി ഉറപ്പായികഴിഞ്ഞു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...