മന്ത്രി ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് ഒരു പൊലീസുകാരനുകൂടി സസ്പെന്‍ഷൻ; ‘നോ മേഴ്സി

merci-kutty
SHARE

മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് ഒരു പൊലീസുകാരനുകൂടി സസ്പെന്‍ഷന്‍. ഇതോടെ വിഷയത്തില്‍ വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥരുെട എണ്ണം നാലായി. അധികാര ഗര്‍വില്‍ പൊലീസുകാര്‍ക്കെതിരെ എടുത്ത പ്രതികാര നടപടി പിന്‍വലിക്കണമെന്ന് കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

പത്തനംതിട്ട ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്ത് കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ചക്കുവള്ളി മയ്യത്തുങ്കര ഭാഗത്തു വെച്ചാണ് ഗതാഗതക്കുരുക്കില്‍പെട്ടത്. സമീപത്തെ ഓഡിറ്റോറിയത്തില്‍ വിവാഹത്തിനായി എത്തിയവര്‍ വാഹനം വഴി അരികില്‍ പാര്‍ക്കു ചെയ്തതായിരുന്നു ഗതാഗതകുരുക്കിന് കാരണം. ഉടന്‍ തന്നെ മന്ത്രി വിവിരം കൊട്ടാരക്കര കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. അന്നു വൈകുന്നേരം തന്നെ കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥരെയും  സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനെയും  റൂറല്‍ എസ്പി ഹരിശങ്കര്‍ സസ്പെന്‍ഡ് ചെയ്തു.  വിഐപിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്നതാണ് കുറ്റം. ഇതിനു പിന്നാലെയാണ് അന്നു റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഓഫിസില്‍ വയര്‍ലെസ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് ലോറന്‍സിനെയും സസ്പെന്‍ഡ് െചയ്തത്.

കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. എന്നാല്‍ മന്ത്രിയുടെ വരവ് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച്ച മറച്ചു വെയ്ക്കാനാണ്  തിടുക്കപ്പെട്ട് നടപടി എടുക്കുന്നതെന്നും ആക്ഷേപമുണ്ട്. പൊലീസുകാര്‍ക്കെതിരായ നടപടി എസ്പി വയര്‍ലെസിലൂെടയാണ് അറിയിച്ചത് കീഴ്്വഴക്കങ്ങളുടെ ലംഘനമാണെന്നും  ഇവര്‍ ചൂണ്ടിക്കാട്ടുന്നു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...