ദുരിതാശ്വാസ ഫണ്ട് വകമാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ; വൻ വീഴ്ച

new-pinarayi
SHARE

സാലറി ചലഞ്ചിലൂടെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കാന്‍ വൈകിയത് മുഖ്യമന്ത്രിയുടെ തന്നെ അറിവോടെ. സര്‍ക്കാര്‍ സംവിധാനങ്ങളിലെ വീഴ്ചയും ഇതോടെ വ്യക്തമാകുന്നു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കെ.എസ്.ഇ.ബിക്ക് നല്‍കേണ്ട വൈദ്യുതിക്കരം അഞ്ഞൂറ്റിനാല്‍പ്പതിയൊന്നുകോടിയിലേറെ രൂപയാണ്

ലൈന്‍മാന്‍ തുടങ്ങി വൈദ്യുതി ബോര്‍ഡിലെ അടിസ്ഥാന ജീവനക്കാര്‍ മുതല്‍ ചീഫ് എന്‍ജിനീറും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ഉള്‍പ്പെടുന്ന ജീവനക്കാര്‍ വരെ സാലറി ചലഞ്ചില്‍ പങ്കെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനപ്രകാരമാണ്. നവകേരള നിര്‍മാണത്തില്‍ അവര്‍ പങ്കാളികളായി. പക്ഷേ പിരിഞ്ഞുകിട്ടിയതില്‍ 136.46 കോടിരൂപ സിഎംഡിആര്‍എഫില്‍ എത്താന്‍ വൈകിയത് മുഖ്യമന്ത്രിയും അറിഞ്ഞുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തെയും പ്രകൃതിദുരന്തത്തില്‍ വൈദ്യുതിബോര്‍ഡിന് കനത്ത നഷ്ടമുണ്ടായതിന് പുറമെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍  541.79 കോടിരൂപ വൈദ്യുതി നിരക്ക് കുടിശിക വരുത്തിയതും ബോഡിനെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ജല അതോറിറ്റിമാത്രം  ഈ വര്‍ഷം 331.67 കോടിരൂപയാണ് നല്‍കാനുള്ളത്. കഴിഞ്ഞവര്‍ഷത്തെ നിരക്ക് എഴുതിത്തള്ളിയതുവഴിയുള്ള 104. 80 കോടിരൂപ വേറെയും. സര്‍ക്കാര്‍ വകുപ്പുകളുടെ വീഴ്ചയമൂലമുണ്ടായ പ്രതിസന്ധിയും സാലറി ചലഞ്ച് വഴി സമാഹരിച്ച തുക യഥാസമയം സിഎംഡിആര്‍എഫില്‍ എത്താന്‍ വൈകിപ്പിച്ചു. 

കെ.എസ്.ഇ.ബിയുടേത് ഗുരുതരമായ വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മറ്റു മാര്‍ഗങ്ങളില്‍വന്ന ദുരിതാശ്വാസത്തുകയും വകമാറ്റിയിട്ടുണ്ടെന്ന് സംശയിക്കുന്നു.  പിരിക്കുന്ന തുക പ്രത്യേക ഫണ്ടിലേക്ക് മാറ്റണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം കൂടുതല്‍  പ്രസക്തമായിരിക്കുകയാണെന്ന് ചെന്നിത്തല മനോരമ ന്യൂസിനോട് പറഞ്ഞു. കെ.എസ്.ഇ.ബി. പിരിച്ച തുക ഉടന്‍ കൈമാറുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. കാര്യങ്ങള്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...