കശ്മീരില്‍ ഭൂരിഭാഗം സ്കൂളുകളും തുറക്കാനായില്ല; 15ാം ദിനവും പൂർണസ്തംഭനം

jammu-school
SHARE

കശ്മീരില്‍ പ്രൈമറി സ്കൂളുകള്‍ ഇന്നുമുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിഭാഗം സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്.  തുറന്നവയിലാകട്ടെ ഹാജര്‍ നില വളരെ കുറവും. ശ്രീനഗറിലെ സൈനിക സ്കൂള്‍ മാത്രമാണ് പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കുന്നത്. നഗരം തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും പൂര്‍ണ സ്തംഭനാവസ്ഥയിലാണ്. 

കശ്മീരില്‍ സംഘര്‍ഷം തുടരുകയാണ്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച്  ശ്രീനഗറില്‍ സൈനികര്‍ക്കു നേര്‍ക്കു കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.  സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍  ജമ്മുവിലും കശ്മീരിലും  നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി. ജമ്മു മേഖലയില്‍ വെളളിയാഴ്ച രാത്രി പുനസ്ഥാപിച്ച ഇന്റര്‍നെറ്റ് സേവനം വീണ്ടും വിച്ഛേദിച്ചു. കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്. കശ്മീര്‍ ഡിജിപി ഇന്ന് ജമ്മുവിലെ അഞ്ചു ജില്ലകള്‍ സന്ദര്‍ശിക്കും. 4000 പേര്‍ ഇപ്പോഴും കരുതല്‍ തടങ്കലില്‍ തുടരുകയാണ്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...