ഇന്ത്യയുടെ ആണവായുധനയം മാറാം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്

rajnath
SHARE

ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ നയത്തില്‍ മാറ്റം വരാമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് െഎക്യരാഷ്ട്രസഭ രക്ഷാസമിതി ഇന്ന് ചര്‍ച്ച ചെയ്തേക്കും. കശ്മീര്‍ വിഷയം രാജ്യാന്തരവേദിയിലെത്തിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. നുഴഞ്ഞുകയറ്റ ഭീഷണി മുന്‍നിര്‍ത്തി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. 

രണ്ട് തവണ ആവണ പരീക്ഷണം നടത്തിയ പൊഖ്റാനിലായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നിര്‍ണായക പ്രസ്താവന. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ ചരമവാര്‍ഷികച്ചടങ്ങിന് ശേഷം. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയം തുടരുമ്പോഴും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ മാറ്റം വരാമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാക് പ്രകോപനം തുടരുന്നതിനിടെ പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്ക് മാനങ്ങള്‍ ഏറെയാണ്. 

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തളഞ്ഞതിനെക്കുറിച്ച് യുഎന്‍ രക്ഷാസമിതിയില്‍ രഹസ്യ സ്വഭാവമുള്ള അടിയന്തരയോഗം ചേരണമെന്നത് ചൈനയുടെ ആവശ്യമായിരുന്നു. കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതി ചര്‍ച്ചചെയ്യണമെന്ന പാക്കിസ്ഥാന്‍റെ നിലപാടിനെ പിന്തുണച്ചാണ് ചൈന മുന്നോട്ടുവന്നത്. ചൈന ഒഴികെ രക്ഷാസമിതിയിലെ മറ്റ് അംഗരാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പമാണ്. കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയിലെത്തിയത്  മോദി സര്‍ക്കാരിന്‍റെ വിദേശനയത്തിന്‍റെ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‍വി പ്രതികരിച്ചു. അതിനിടെ,  ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി ജമ്മുകശ്മീരിലെ സൈനികതാവളങ്ങളില്‍ സുരക്ഷവര്‍ധിപ്പിച്ചു. ജോധ്പുര്‍ കറാച്ചി ട്രെയിന്‍ സര്‍വീസിന്‍റെ ഭാഗമായുള്ള ഥാര്‍ എക്സ്പ്രസ് ഇന്ത്യ നിര്‍ത്തിവച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...