പുത്തുമല മണ്ണിലാണ്ടിട്ട് ഒരാഴ്ച; തിരച്ചില്‍ ഇന്നും വിഫലം

puthumala-3
SHARE

വയനാട് പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിലും വിഫലം. രാവിലെ മുതല്‍ തുടര്‍ച്ചയായി പെയ്ത ചാറ്റല്‍മഴ പ്രതികൂലഘടകമായി. ഏഴുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നാളെ രാവിലെ പുനരാരംഭിക്കും.

ശാസ്ത്രീയസംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തിരച്ചില്‍. വിദഗ്ധനെക്കൊണ്ട് പുത്തുമലയുടെ മാപ്പ് തയാറാക്കി. കാണാതായവര്‍ അപകടം നടക്കുമ്പോള്‍ എവിടെയായിരുന്ന നിഗമനത്തിലെത്തി. അവിടങ്ങളില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗപ്പെടുത്തി വ്യാപക തിരച്ചില്‍ നടത്തി. അടിഞ്ഞുചേര്‍ന്ന മരത്തടികളില്‍ ഭൂരിഭാഗവും മാറ്റി.

ഇന്ന് അതിരാവിലെ മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന ചാറ്റല്‍മഴയായിരുന്നു പ്രതികൂലഘടകം. ദുരന്തഭൂമിയുടെ ഒരരികിലൂടെ മുകളില്‍ നിന്നും ശക്തമായി മലവെള്ളവും ഒലിച്ചുവരുന്നുണ്ട്. ഇത് ഒഴുക്കിവിടാന്‍ മണിക്കൂറുകള്‍ പ്രയത്നിച്ചാണ് പാതയൊരുക്കിയത്.

മണം പിടിച്ച് മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ശേഷിയുള്ള പൊലീസ് നായകളെ കൊണ്ടുവരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പ്രായോഗികമല്ലെന്ന അഭിപ്രായത്തെത്തുര്‍ന്ന് റദ്ദാക്കി. തിരച്ചില്‍ യൂണിറ്റുകളെ സഹായിക്കാന്‍ ഇന്നും നിരവധി സന്നദ്ധപ്രവര്‍ത്തകരാണ് എത്തിച്ചര്‍ന്നത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...