പ്രളയക്കെടുതിയിലും മുഖ്യമന്ത്രിയുടെ ഓഫിസില്‍ പുതിയ നിയമനം; ശമ്പളം 1,10000 രൂപ

new-secretariat
SHARE

പ്രളയത്തിനിടയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലെയ്സണ്‍ ഓഫിസര്‍ നിയമനം. ഒരു ലക്ഷത്തി പതിനായിരം രൂപ ശമ്പളം നിശ്ചയിച്ച് ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സുശീലാ ഗോപാലന്‍ മന്ത്രിയായപ്പോള്‍ സ്റ്റാഫിലുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ എ. വേലപ്പന്‍ നായരെയാണ് ലെയ്സണ്‍ ഓഫീസറായി നിയമിച്ചത്. 

ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനാണ് പുതിയ നിയമനം.അഡ്വക്കേറ്റ് ജനറലും,നൂറിലേറെ സര്‍ക്കാര്‍ അഭിഭാഷകരും ഉള്ളപ്പോഴാണ് സ്പെഷ്യല്‍ ലെയ്സണ്‍ ഓഫിസറായി എ.വേലപ്പന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചത്. സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ക്ക് തുല്യമാണ് തസ്തിക. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമോപദേശകനായി എന്‍.കെ.ജയകുമാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...